07:13am 15 August 2026
NEWS
ചോദ്യം ചെയ്യുവാനും വിമർശിക്കുവാനുമു ള്ള അവകാശത്തിന്റെ പേരാണ് നവോത്ഥാനം - പ്രൊഫ. വി. കാർത്തികേയൻ നായർ
20/07/2026  07:22 PM IST
nila
ചോദ്യം ചെയ്യുവാനും വിമർശിക്കുവാനുമു ള്ള അവകാശത്തിന്റെ പേരാണ് നവോത്ഥാനം - പ്രൊഫ. വി. കാർത്തികേയൻ നായർ



ചെങ്ങന്നൂർ : നവോത്ഥാന സംരക്ഷണ വേദിയുടെ വാർഷിക ആചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ വ്യാപാരി വ്യവസായി സമിതി ഹാളിൽ നവോത്ഥാന മൂല്യങ്ങളും വർത്തമാനകാല സമൂഹവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ജോൺസൺ മലാഖി അധ്യക്ഷത വഹിച്ച സെമിനാർ പ്രമുഖ ചരിത്രകാരൻ പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. നിർഭയത്തോടെ നിലനിൽക്കുന്ന അധാർമികതയെയും അനീതിയെയും ചോദ്യം ചെയ്യുവാനും അധികാരത്തെ വിമർശിക്കുവാനും വിവേചനത്തിനെതിരെ പൊരുതുവാനും സമത്വബോധത്തോടെ ജീവിക്കുവാനുമുള്ള അവകാശത്തിന്റെ പേരാണ് നവോത്ഥാനമെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കുത്തക മൂലധന ശക്തികളുടെ താല്പര്യമാണ് ജാതി മത വംശീയവാദ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന്റെ ആധാരം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ജനാധിപത്യ മതേതര മൂല്യങ്ങൾക്കുമേൽ ഫാസിസ്റ്റ് ശക്തികൾ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ നവോത്ഥാന മൂല്യങ്ങളെ തിരിച്ചറിഞ്ഞ് സാമൂഹ്യ പൊതുബോധങ്ങളിൽ സ്ഥാപിച്ച എടുക്കുക എന്നത് ഇന്നെൻറെ അടിയന്തര കർത്തവ്യമായി നാം  തിരിച്ചറിയേണ്ടതുണ്ട് എന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് കേരള ചരിത്ര പഠനസമിതി അംഗം എൻ കെ ബിജു പറഞ്ഞു. പാസ്റ്റർ ജെയ്സ് പാണ്ടനാട്, ആർ. പാർത്ഥസാരഥി വർമ്മ, മധു ചെങ്ങന്നൂർ, റ്റി. ഗോപാലകൃഷ്ണൻ തമ്പി, വി.ജി. വിശ്വനാഥൻ, ശ്രീകല ഗോപി, പി.എം. രാധാകൃഷ്ണൻ, മണിയൻ കാവാലം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img